കൊച്ചി മെട്രോ ട്രെയിനിലെ നിരക്കുകള്‍ പ്രഖ്യാപിച്ചു

195

കൊച്ചി: കൊച്ചി മെട്രോ ട്രെയിനിലെ നിരക്കുകള്‍ പ്രഖ്യാപിച്ചു. 10 രൂപയാണ് കുറഞ്ഞ നിരക്ക്. കൂടിയ നിരക്ക് 60 രൂപ. 10 രൂപയ്ക്ക് ആദ്യ രണ്ട് സ്റ്റേഷനുകളുടെ ദൂരം സഞ്ചരിക്കാം. ആകെ ആറ് ബാന്‍ഡുകളിലാണ് നിരക്ക്. ഡല്‍ഹിയില്‍ ചേര്‍ന്ന കൊച്ചി മെട്രോ ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് നിരക്ക് തീരുമാനിച്ചത്. ആലുവയില്‍ നിന്ന് പേട്ട വരെയുള്ള യാത്രയ്ക്ക് 60 രൂപയാണ് ടിക്കറ്റ് നിരക്ക്. 20 രൂപ ടിക്കറ്റിന് അഞ്ചു കിലോമീറ്റര്‍വരെ യാത്ര ചെയ്യാം. 10 കിലോമീറ്റര്‍ വരെയുള്ള യാത്രക്ക് 30 രൂപയുടെ ടിക്കറ്റ് വേണം. 40 രൂപയുടെ ടിക്കറ്റില്‍ യാത്ര ചെയ്യാവുന്ന പരമാവധി ദൂരം 15 കിലോമീറ്ററാണ്. 50 രൂപയ്ക്ക് 20 കിലോമീറ്റര്‍ വരെയും 60 രൂപ ടിക്കറ്റിന് 25 കിലോമീറ്ററും യാത്ര ചെയ്യാം. സര്‍ക്കാരുമായി ആലോചിച്ചാകും അന്തിമ നിരക്ക് പ്രഖ്യാപനം ഉണ്ടാകുക. മെട്രോ സ്റ്റേഷന്‍ പരിസരം നവീകരിക്കാന്‍ 100 കോടി അനുവദിക്കാനും യോഗത്തില്‍ തീരുമാനമായി.

NO COMMENTS

LEAVE A REPLY