കൊച്ചി : വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കൊച്ചി മെട്രോയില്‍ ജൂണ്‍ 19ന് എല്ലാവര്ക്കും സൗജന്യ യാത്ര. കഴിഞ്ഞ വര്‍ഷം 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത കൊച്ചി മെട്രോ 19നാണ് പൊതുജനങ്ങള്‍ക്കായി സര്‍വീസ് ആരംഭിച്ചത്. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഗോപിനാഥ് മുതുകാടിന്റെ മാജിഷോ , കലാസാംസ്കാരിക പരിപാടികള്‍ തുടങ്ങിയവ നടത്താനാണ് മെട്രോ നടത്തിപ്പുകാരായ കെഎംഅര്എല് തയ്യാറെടുക്കുന്നത്. അതേ സമയം യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ധനവിനെത്തുടര്‍ന്ന് നഷ്ടം പകുതിയായി കുറഞ്ഞെന്ന് കെഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ എപിഎം മുഹമ്മദ് ഹനീഷ് പറഞ്ഞു.