കൊച്ചി: കൊച്ചി മെട്രോ ട്രെയിനിന്റേയും പാതകളുടെയും പരിശോധനയ്ക്കായി മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണര്‍ ഇന്ന് കൊച്ചിയിലെത്തും. ആലുവ മുതല്‍ പാലാരിവട്ടം വരെയുളള മെട്രോ പാതകളിലും മുട്ടം യാര്‍ഡിലും കമ്മീഷണറും സംഘവും പരിശോധന നടത്തും. കൊച്ചി മെട്രോയുടെ യാത്രാസര്‍വ്വീസിന്റെ കാര്യത്തില്‍ ഏറ്റവും നിര്‍ണായകമായ അനുമതി നല്‍കുന്ന ഏജന്‍സിയാണ് മെട്രോ റയില്‍ സുരക്ഷാ കമ്മീഷന്‍.ഇതാദ്യമായണ് സംഘം കൊച്ചിയില്‍ മെട്രോയുടെ പരിശോധനയ്ക്കായി എത്തുന്നത്.മെട്രോ ട്രയിനില്‍ സഞ്ചരിച്ച് ഇവര്‍ ട്രയിനിന്റെ ഭാരം വഹിക്കാനുളള ശേഷി അടക്കമുളള കാര്യങ്ങള്‍ വിശദമായി പഠിക്കും.ഓടുമ്പോള്‍ ട്രയിന്‍ പരിധിയിലേറെ ചാഞ്ടാകുന്നുണ്ടോയെന്നും പാതയില്‍ നിന്ന് ഏന്തെങ്കിലും ശബ്ദം കേള്‍ക്കുന്നുണ്ടോയെന്നും നിരീക്ഷിക്കും.ഇന്നും നാളെയും ആലുവപാലാരിവട്ടം പാതയിലും മുട്ടം യാര്‍ഡിലുമാണ് പരിശോധന നടത്തുക.മൂന്നാം ദിവസം കെഎംആറ്!എല്‍ഡിഎംആര്‍സി ഉദ്യോഗല്ഥരുമായി സംഘം ചര്‍ച്ച നടത്തും.