പ്രമുഖ സംഭാഷണ വേദിയായ ഇങ്ക് ടോക്ക് കൊച്ചി ബിനാലെയില്‍

261

കൊച്ചി: പ്രശസ്ത സംഭാഷണ വേദിയായ ഇങ്ക് ടോക്ക് കൊച്ചി-മുസിരിസ് ബിനാലയില്‍ എത്തി. ആദ്യ പരിപാടിയില്‍ ക്യൂറേറ്റര്‍ സുദര്‍ശന്‍ ഷെട്ടിയുള്‍പ്പെടെ അഞ്ച് ആര്‍ട്ടിസ്റ്റുകളാണ് പങ്കെടുത്തത്.കബ്രാള്‍ യാര്‍ഡിലുള്ള പവലിയനിലായിരുന്നു പരിപാടി. ലക്ഷ്മി പ്രതുരിയാണ് ഇങ്ക് ടോക്കിന്റെ ആതിഥേയ. ബിനാലെയെന്നത് തുടര്‍ന്നു പോകുന്ന പരിപാടിയാണെന്ന് ക്യൂറേറ്റര്‍ സുദര്‍ശന്‍ ഷെട്ടി പറഞ്ഞു. ബിനാലെ അവസാനിക്കുമ്പോള്‍ ക്യൂറേറ്റര്‍ പ്രമേയത്തില്‍ പോലും പരിണാമം ഉണ്ടായേക്കാമെന്ന് അദ്ദേഹം പറഞ്ഞു.

തന്റെ കുടുംബത്തിന്റെ മൂന്നു തലമുറയുടെ കഥ പറയുന്ന സൃഷ്ടികളാണ് ബിനാലെയില്‍ ഒരുക്കിയിരിക്കുന്നതെന്ന് ആര്‍ട്ടിസ്റ്റ് ഡെസ്മണ്ട് ലസാരോ പറഞ്ഞു. തന്റെ ജീവിതത്തില്‍ ഉണ്ടായ ഓരോ അനുഭവവും അതുണ്ടായ സാഹചര്യവുമെല്ലാം ഉള്‍പ്പെടുത്തിയാണ് ഈ സൃഷ്ടി നടത്തിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.ബിനാലെയില്‍ ഏറെ സന്ദര്‍ശകരെ ആകര്‍ഷിച്ച കടലാസു ബാത്‌റൂമിന്റെ സൃഷ്ടാവ് ദിയമേത്ത ഭൂപാല്‍ തന്റെ അനുഭവങ്ങള്‍ വിവരിച്ചു. ഫോട്ടോഗ്രാഫിയില്‍ നിന്നും ഇന്‍സറ്റലേഷനില്ക്ക് വരാന്‍ കാരണം വിവിധ സ്‌പേസുകള്‍ തമ്മിലുള്ള അന്തരമാണെന്ന് അവര്‍ പറഞ്ഞു. നിരവധി കടലാസുകള്‍ പിരിച്ചെടുത്താണ് ദിയ ഈ സൃഷ്ടി നടത്തിയിട്ടുള്ളത്.

സൃഷ്ടികള്‍ക്ക് ദൃക്‌സാക്ഷി വിവരണം നടത്തുന്ന അഭിഷേക് ഹസ്ര തന്റെ ശാസ്ത്ര വീക്ഷണങ്ങളാണ് പങ്കു വച്ചത്. ഐന്‍സ്റ്റീന്റെയും എസ് എന്‍ ബോസിന്റെയും കണ്ടു പിടുത്തങ്ങള്‍ക്ക് കാലാതീതമായ പ്രാധാന്യമുണ്ടെന്ന് തെളിയിക്കുന്ന സംഭവങ്ങള്‍ അദ്ദേഹം വിശദീകരിച്ചു.വിവിധ തലങ്ങളിലെ പ്രത്യേകതകള്‍ കലയില്‍ എങ്ങിനെ സമന്വയിപ്പിക്കാമെന്നതായിരുന്നു പെഡ്രോ ഗോമസ് എഗാനയുടെ സംഭാഷണ വിഷയം. ബിനാലെ വേദികളുടെ ഓരോ പ്രദേശങ്ങളിലൂടെ കടന്നു പോകുന്നതായി സങ്കല്‍പ്പിക്കാന്‍ ശ്രോതാക്കളോട് ആവശ്യപ്പെട്ടു കൊണ്ടുള്ള അദ്ദേഹത്തിന്റെ സംഭാഷണം ശ്രദ്ധേയമായി.

NO COMMENTS

LEAVE A REPLY