കൊടകര കള്ളപ്പണ കേസ് ; ഇ.ഡി ക്കും ആദായ നികുതി വകുപ്പിനും ഹൈക്കോടതി നോട്ടിസ്

13

കൊച്ചി കൊടകര : കള്ളപ്പണ ഇടപാട് കേസിൽ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിനും (ഇ.ഡി) ആദായ നികുതി വകുപ്പിനും ഹൈക്കോടതിയുടെ നോട്ടിസ്.

കൊടകര കവർച്ച കേസിലെ 50-ാം സാക്ഷി സന്തോഷ് നൽകിയ ഹർജിയിലാണു നോട്ടിസ് അന്വേഷണം വേഗത്തിൽ പൂർത്തിയാ ക്കാൻ ആവശ്യപ്പെട്ടാണു ഹർജി. അന്വേഷണവുമായി ബന്ധപ്പെട്ട് ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുൻപ് 2021 ഏപ്രിൽ 3നാണ് ദേശീയപാതയിൽ കൊടകരയ്ക്കടുത്ത് ഒരു സംഘം കാറിൽ നിന്ന് പണം അപഹരിച്ചത്. തുടക്കത്തിൽ 25 ലക്ഷം എന്നായിരുന്നു പരാതിയെങ്കിലും പിന്നീട് 3.5 കോടി രൂപ നഷ്‌ടപ്പെട്ടു എന്ന് തെളിഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതിൻ്റെ ഭാഗമായി കൊണ്ടുവന്ന കള്ളപ്പണമാണ് ഇതെന്ന ആക്ഷേപം ഉയരുകയും രാഷ്ട്രീയ വിവാദമായി മാറുകയും ചെയ്തിരുന്നു.മുന്നാഴ്‌ചയ്ക്കകം അന്വേഷണ പുരോഗതി അറിയിക്കാനാണ് ജസ്‌റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ നിർദേശം.

NO COMMENTS

LEAVE A REPLY