കൊടകര കുഴല്‍പ്പണകേസില്‍ പണം തിരിച്ചു നല്‍കണമെന്ന ധര്‍മ്മരാജന്റെ ഹര്‍ജിയില്‍ അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ധര്‍മ്മരാജന്റെ ഹര്‍ജിയിലെയും മൊഴിയിലെയും വൈരുദ്ധ്യമാണ് സംഘം ചൂണ്ടികാട്ടിയത്. കവര്‍ച്ച ചെയ്യപ്പെട്ട മൂന്നര കോടിയില്‍ മൂന്നേക്കാല്‍ കോടി തന്റെയും 25 ലക്ഷം സുനില്‍ നായിക്കിന്റെയു മാണെ ന്നാണ് ധര്‍മ്മരാജന്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. അതേ സമയം താന്‍ പണമെത്തിക്കുന്ന ഏജന്റ് മാത്രമെന്നാണ് ധര്‍മ്മരാജന്റെ മൊഴി. ഹര്‍ജി കോടതി ഈ മാസം 23 പരിഗണിക്കും.
കേസ് ക്രൈംബ്രാഞ്ചിനോ പ്രത്യേക സംഘത്തിനോ അന്വേഷണം കൈമാറണമെന്ന ഹര്‍ജി അടിയന്തരമായി പരിഗണി ക്കാനാകില്ലെന്ന് ഹൈക്കോടതി നിലപാടെടുത്തു. ഹര്‍ജി മൂന്നാഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റി.അന്വേഷണം പുരോഗമിക്കവേ പണം വിട്ടു കൊടുക്കരുതെന്നാണ് പൊലീസിന്റെ നിലപാട്. ഇരിങ്ങാലക്കുട കോടതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയത്.