കെ.പി.സി.സി ആഹ്വാനം ചെയ്ത സമാധാന സന്ദേശ സംഗമം 250 കേന്ദ്രങ്ങളില്‍ നടന്നതായി കൊടിക്കുന്നില്‍ സുരേഷ്

175

സമാധാന സന്ദേശ സംഗമം

ശബരിമലയിലെ യുവതീ പ്രവേശനം മുന്‍നിര്‍ത്തി കേരളത്തിലുടനീളം സി.പി.എമ്മും ആര്‍.എസ്.എസ്/ബിജെ.പി/സംഘപരിവാര്‍ സംഘടനകളും നടത്തുന്ന അക്രമങ്ങളും കൊലപാതകങ്ങളും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നേതൃത്വം നല്‍കുന്ന പാര്‍ട്ടികള്‍ കേരളത്തെ കൊലക്കളമാക്കി കൊണ്ടിരിക്കുന്ന ഗുരുതരമായ സാഹചര്യത്തില്‍ അക്രമങ്ങളും അരാജകത്വവും അവസാനിപ്പിക്കാനും അശാന്തിയുടെ നാടായി കേരളത്തെ മാറ്റാതിരിക്കാനും ഗാന്ധിയന്‍ മാതൃകയില്‍ കെ.പി.സി.സി ആഹ്വാനം ചെയ്ത സമാധാന സന്ദേശ സംഗമം 250 കേന്ദ്രങ്ങളില്‍ നടന്നതായി കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു.
ഗാന്ധിയന്‍ മാതൃകയിലുള്ള കോണ്‍ഗ്രസ്സിന്റെ സമാധാന സന്ദേശ സംഗമത്തിന് പൊതുജനങ്ങളില്‍ നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്. 250 ബ്ലോക്കുകളിലായി നടന്ന സമാധാന സന്ദേശ സംഗമത്തില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ മാത്രമല്ല, അക്രമങ്ങളേയും രാഷ്ട്രീയ കൊലപാതകങ്ങളേയും അംഗീകരിക്കാത്ത ആയിരക്കണക്കിന് സമാധാന കാംക്ഷികളായ ആളുകളും പങ്കെടുത്തതായി കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു. സാമുദായിക നേതാക്കള്‍, മതമേലദ്ധ്യക്ഷ?ാര്‍, എഴുത്തുക്കാര്‍, സാഹിത്യക്കാര?ാര്‍, മതപണ്ഡിതര്‍, വികാരിമാര്‍, മൗലവിമാര്‍, ചലച്ചിത്രതാരങ്ങള്‍, അഭിനേതാക്കള്‍ തുടങ്ങി സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള ആളുകള്‍ കേരളത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന കൊലപാതകങ്ങള്‍ അടക്കമുള്ള അക്രമങ്ങളില്‍ ഉല്‍കണ്ഠ രേഖപ്പെടുത്തി കോണ്‍ഗ്രസ്സ് പാര്‍ട്ടി നടത്തിയ സമാധാന സന്ദേശ സംഗമത്തില്‍ പങ്കെടുത്തതായി കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
കൊള്ളയും കൊലപാതകവും നടത്തി നാട്ടില്‍ അരാജകത്വം സൃഷ്ടിക്കുന്നതിന് കേരളത്തിലെ ജനങ്ങള്‍ എതിരാണ്. സി.പി.എമ്മും ബി.ജെ.പിയും ജനങ്ങളെ വെല്ലുവിളിച്ചു കൊണ്ട് ഹര്‍ത്താലുകളും പണിമുടക്കുകളും നടത്തി ജനജീവിതം താറുമാറാക്കി കൊണ്ടിരിക്കുകയാണ്. വോട്ട് രാഷ്ട്രീയത്തിന് വേണ്ടിയുള്ള തീകളിയാണ് ഈ പാര്‍ട്ടികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അധികാരത്തിന്റെ ഗര്‍വ്വും അഹന്തയും കൊണ്ട് ഈ രണ്ട് പാര്‍ട്ടികളും കൂടി നിയമം കൈയ്യില്‍ എടുക്കാന്‍ ശ്രമിക്കുകയാണ്.
പോലീസിനെ നിര്‍ജ്ജീവമാക്കി കൊണ്ട് ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പോലീസ് സ്റ്റേഷനില്‍ പോലും ബോംബാക്രമണം നടത്തിയ ഭയാനകമായ സാഹചര്യമാണുള്ളത്. ബി.ജെ.പി/ആര്‍.എസ്.എസ് ഗുണ്ടായിസവും അക്രമവും അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്ന മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും സ്വന്തം അണികള്‍ അക്രമത്തിനായി ഉപയോഗിക്കുന്ന ആയുധങ്ങള്‍ ഉറയിലിടാന്‍ ആവശ്യപ്പെടണം. നാട്ടിലുടനീളം അക്രമങ്ങള്‍ അരങ്ങേറുകയും കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതിനും ശേഷം ഇരുപര്‍ട്ടിയുടേയും നേതാക്ക?ാര്‍ സമാധാനം പാലിക്കാന്‍ ആഹ്വാനം ചെയ്യുന്നത് ആടിനെ പട്ടിയാക്കുന്ന നടപടിയാണെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി ആരോപിച്ചു.
കോണ്‍ഗ്രസ്സ് പാര്‍ട്ടി ഇന്ന് വൈകുന്നേരം കേരളത്തിലുടനീളം നടത്തിയ സമാധാന സന്ദേശ സംഗമം സാധാരണ ജനങ്ങളില്‍ നിന്നും നാട്ടില്‍ സമാധാനം ആഗ്രഹിക്കുന്ന പൊതുജനങ്ങളില്‍ നിന്നും സ്ത്രീകളും കുട്ടികളുമടക്കമുള്ളവരില്‍ നിന്നും വലിയ പിന്തുണയാണ് ലഭിച്ചതെന്ന് എം.പി പറഞ്ഞു. ജനവികാരം മനസ്സിലാക്കി അക്രമികളെ അമര്‍ച്ച ചെയ്യാനും നിയമം കൈയ്യില്‍ എടുക്കുന്നവരെ നിര്‍ദാക്ഷണ്യം ജയിലില്‍ അടയ്ക്കാനും പിണറായി സര്‍ക്കാര്‍ തയ്യാറാകണം. മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കേരളത്തില്‍ നടന്ന അക്രമങ്ങളിലും കലാപങ്ങളിലും മുഖ്യപ്രതിയാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി കുറ്റപ്പെടുത്തി.
കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ കേന്ദ്ര ഭരണത്തില്‍ സമ്മര്‍ദ്ദം ചെലുത്തി ശബരിമല യുവതീ പ്രവേശനത്തില്‍ സുപ്രിംകോടതി വിധി മറികടക്കാന്‍ നിയമം കൊണ്ടു വരുന്നതിന് പകരം അണികളെ തെരുവിലിറക്കി പോലീസ് സ്റ്റേഷനില്‍ ബോംബ് എറിയുകയും സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ പ്രാകൃതമായ അക്രമങ്ങള്‍ അഴിച്ചു വിടുകയും ചെയ്യുന്ന സാഹചര്യം ഇരുപാര്‍ട്ടികളും ഉപേക്ഷിച്ച് സമാധാന പാതയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ തയ്യാറാകണമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി അഭ്യര്‍ത്ഥിച്ചു.

NO COMMENTS