പയ്യന്നൂര്‍• ജില്ലയില്‍ സമാധാന അന്തരീക്ഷമൊരുക്കാന്‍ സിപിഎം മുന്‍കയ്യെടുക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമാധാനപൂര്‍വമായ രാഷ്ട്രീയ അന്തരീക്ഷമുണ്ടാക്കാന്‍ ഓരോ പാര്‍ട്ടി പ്രവര്‍ത്തകനും മുന്‍കയ്യെടുക്കണം. സര്‍ക്കാര്‍ നടത്തുന്ന സമാധാന ശ്രമങ്ങളുമായി പാര്‍ട്ടി പ്രവര്‍ത്തകരും ജനങ്ങളും സഹകരിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
സമാധാനത്തിനു തയാറാണെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിനുശേഷം സിപിഎമ്മിന്റെ ഭാഗത്തു നിന്നു കുഴപ്പങ്ങള്‍ ഉണ്ടായിട്ടില്ല. പ്രാദേശിക തലങ്ങളില്‍ നടക്കുന്ന സമാധാനയോഗങ്ങളില്‍ സിപിഎം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. ഇന്നു ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ക്കുന്ന യോഗത്തിലും പങ്കെടുക്കും.ആര്‍എസ്‌എസ് ഈ യോഗങ്ങളില്‍ നിന്നു വിട്ടുനില്‍ക്കുകയാണ്. സമാധാനശ്രമവുമായി സഹകരിക്കാത്ത ആര്‍എസ്‌എസിനെ ഒറ്റപ്പെടുത്തണമെന്നും കോടിയേരി പറഞ്ഞു.