കാനം രാജേന്ദ്രൻ കോടിയേരി ബാലകൃഷ്ണനുമായി ഇന്ന് കൂടികാഴ്ച നടത്തും

187

തിരുവനന്തപുരം: സിപിഎം -സിപിഐ തർക്കപരിഹാരത്തിനായി ഇന്ന് കാനം രാജേന്ദ്രൻ കോടിയേരി ബാലകൃഷ്ണനുമായി കൂടികാഴ്ച നടത്തും. രാവിലെ എ.കെ.ജി സെന്‍ററിൽ ആയിരിക്കും നേതാക്കൾ തമ്മിലുളള ചർച്ച. മൂന്നാർ കൈയ്യേറ്റം, ജിഷ്ണുവിന്‍റെ അമ്മ മഹിജയ്ക്ക് നേരെയുണ്ടായ പോലീസ് നടപടി അടക്കമുള്ള വിഷയങ്ങളിൽ സിപിഐ, സർക്കാറിനെതിരെ ശക്തമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. വിമർശനം സർക്കാറിനെ ശക്തിപ്പെടുത്താനാണെന്ന് കാനം വ്യക്തമാക്കിയപ്പോൾ പരസ്യ വിമർശനം പ്രതിപക്ഷത്തിന് ആയുധമാകുമെന്നായിരുന്നു കോടിയേരിയുടെ ഓർമ്മപ്പെടുത്തൽ.

NO COMMENTS

LEAVE A REPLY