കൊച്ചി : ഇന്ത്യ ചൈനക്കെതിരായ സാമ്രാജ്യത്വ അച്ചുതണ്ടിന്റെ ഭാഗമാണെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സോഷ്യലിസം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ചൈനയെ തകര്‍ക്കാനാണ് അമേരിക്ക, ഇന്ത്യ ഉള്‍പ്പെടെ നാല് രാജ്യങ്ങളുടെ അച്ചുതണ്ട് രൂപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യാന്തര വിഷയങ്ങളില്‍ സജീവമായി ഇടപെടുമെന്ന ചൈനയുടെ പ്രഖ്യാപനമാണ് ഈ രാജ്യങ്ങളെ ഒന്നിപ്പിച്ചത്. ഉത്തരകൊറിയ സൈനികശക്തി വര്‍ധിപ്പിക്കുന്നത് നിലനില്പ്പിനുവേണ്ടിമാത്രമാണെന്നും കോടിയേരി സിപിഎം എറണാകുളം ജില്ലാസമ്മേളനത്തില്‍ പറഞ്ഞു. രാജ്യാന്തര വിഷയങ്ങളിലെ നിലപാടുകള്‍ തുറന്നുപറയുന്നതിന്റെ പേരില്‍ സിപിഎമ്മിനെതിരെ കുപ്രചരണം നടത്തുന്നത് സാമ്രാജ്യത്വപക്ഷപാതമുള്ളവരാണ്. മറ്റേതെങ്കിലും രാജ്യത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയല്ല സിപിഎമ്മിനെ നിയന്ത്രിക്കുന്നതെന്നും കോടിയേരി പറഞ്ഞു.