തൃശൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനെ വീണ്ടും തിരഞ്ഞെടുത്തു. തൃശൂരില്‍ നടക്കുന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ ഏകകണ്ഠമായായിരുന്നു തിരഞ്ഞെടുപ്പ്. നിലവിലെ 87 അംഗങ്ങളെ ഉള്‍പ്പെടുത്തി പുതിയ സിപിഎം സംസ്ഥാന സമിതി രൂപീകരിച്ചു. നിലവിലെ ഒന്‍പത് അംഗങ്ങളെ ഒഴിവാക്കുകയും 10 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തുകയും ചെയ്തു. വി.വി. ദക്ഷിണാമൂര്‍ത്തിയുടെ മരണത്തെ തുടര്‍ന്നുള്ള ഒഴിവും കണക്കിലെടുത്താണ് പത്ത് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി പാനലിന് രൂപം നല്‍കിയിരിക്കുന്നത്. എ.എന്‍. ഷംസീര്‍, പി.എ. മുഹമ്മദ് റിയാസ്, വയനാട് ജില്ലാ സെക്രട്ടറി പി. ഗഗാറിന്, മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസ് എന്നിവര്‍ സമിതിയിലെ പുതുമുഖങ്ങളാണ്. ഗോപി കോട്ടമുറിക്കലും സമിതിയിലേക്ക് തിരിച്ചെത്തി.