തിരുവനന്തപുരം : കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് റദ്ദാക്കിയ സുപ്രീം കോടതി വിധി ദൗര്‍ഭാഗ്യകരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഉത്തരവ് മുന്‍വിധിയോടെയുള്ളതാണ്. വിദ്യാര്‍ഥികളുടെ ആശങ്കയാണ് സര്‍ക്കാര്‍ പരിഗണിച്ചത്. സര്‍ക്കാരിന്റെ സദുദ്ദേശം കോടതി മാനിച്ചില്ലെന്നും കോടിയേരി പറഞ്ഞു.
സര്‍ക്കാരിന്റെ ബില്‍ നിയമവിരുദ്ധമാണെന്നും കോടതി ഉത്തരവിട്ടിരുന്നു. 2016- 17 വര്‍ഷം പ്രവേശനം ലഭിച്ച 180 വിദ്യാര്‍ഥികളെയും ഉടന്‍ പുറത്താക്കണമെന്നും സുപ്രീം കോടതി ഇന്ന് ഉത്തരവിട്ടിരുന്നു. കോടതി ഉത്തരവ് സര്‍ക്കാര്‍ നടപ്പാക്കിയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും സുപ്രീംകോടതി അറിയിച്ചു.