തിരുവനന്തപുരം : മനുഷ്യാവകാശ കമ്മീഷനെതിരെ കടുത്ത വിമര്‍ശവുമായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണന്. മനുഷ്യാവകാശ കമ്മീഷന് ചെയര്മാന് ഒരു രാഷ്ടീയക്കാരനെപ്പോലെ അഭിപ്രായം പറയുന്നത് ശരിയല്ലന്ന് കോടിയേരി പറഞ്ഞു. അങ്ങനെയാണെങ്കില്‍ അദ്ദേഹം സ്ഥാനം രാജിവെച്ച് രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നതാണ് നല്ലതെന്നും കോടിയേരി പറഞ്ഞു.