രാജ്യത്ത് മനുസ്മൃതി നടപ്പിലാക്കണമെന്ന് ആര്‍എസ്എസ് ആഗ്രഹിക്കുന്നുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍

184

തിരുവനന്തപുരം : ഭരണഘടനയ്ക്കു പകരമായി രാജ്യത്ത് മനുസ്മൃതി നടപ്പിലാക്കണമെന്ന് ആര്‍എസ്എസ് ആഗ്രഹിക്കുന്നുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദളിത് എന്ന വാക്കിനു പോലും അയിത്തം കല്‍പ്പിച്ചിരിക്കുന്ന ആര്‍എസ്എസ് ദളിത് സമൂഹത്തെ ഭീഷണിപ്പെടുത്തുകയാണെന്നും കോടിയേരി പറഞ്ഞു. പൂര്‍ണമായും മനസിലാക്കാതെ അവരുടെ കൂടെ നില്‍ക്കുന്ന ദളിതുകള്‍ക്കു നേരെയുള്ള ആര്‍എസ്എസ് ഭീഷണികൂടിയാണിതെന്നും കോടിയേരി കൂട്ടിച്ചേർത്തു.

NO COMMENTS