തിരുവനന്തപുരം : ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആര്‍എസ്‌എസ് ഒഴികെ എല്ലാവരുടെയും വോട്ട് സ്വീകരിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിഡിജെഎസിനും മാണിക്കും ഇടതുമുന്നണിക്ക് വോട്ട് ചെയ്യാം. മാണിയെ തെരഞ്ഞെടുപ്പില്‍ സഹകരിപ്പിക്കുന്നതില്‍ ചര്‍ച്ചയായില്ല. സിപിഐഎമ്മും എല്‍ഡിഎഫും മാണി വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.കൂടാതെ എല്‍ ഡി എഫിന്റെ ഭൂരിപക്ഷം ചെങ്ങന്നൂരില്‍ വര്‍ധിക്കുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.