കര്‍ണാടക ഗവര്‍ണര്‍ ജനാധിപത്യ കശാപ്പാണ് നടത്തിയതെന്ന് കോടിയേരി ബാലകൃഷ്ണന്‍

162

കണ്ണൂര്‍ : യെദ്യൂരപ്പയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ചതിലൂടെ കര്‍ണാടക ഗവര്‍ണര്‍ ജനാധിപത്യ കശാപ്പാണ് നടത്തിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസിന്റെ രാഷ്ട്രീയം തന്നെ മനുഷ്യകശാപ്പാണ്. അവര്‍ ഇപ്പോള്‍ ജനാധിപത്യ കശാപ്പും തുടരുകയാണ് എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കര്‍ണാടകയില്‍ നടക്കുന്നതെന്നും കോടിയേരി പറഞ്ഞു.

കര്‍ണാടക ഗവര്‍ണര്‍ ആര്‍എസ്എസുകാരനെപോലെയാണ് പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ കുതിരകച്ചവടത്തിന് കൂട്ടുനില്‍ക്കുകഴാണ്. ഭൂരിപക്ഷം നിങ്ങള്‍ കുതിരകച്ചവടം നടത്തി ഉണ്ടാക്കികൊള്ളൂ എന്ന സന്ദേശമാണ് ഗവര്‍ണര്‍ നല്‍കുന്നതെന്നും കോടിയേരി പറഞ്ഞു. അത്യന്തം ജനാധിപത്യ വിരുദ്ധമായ ഈ നടപടിക്കെതിരെ ബഹുജനരോക്ഷം ഉയര്‍ന്നുവരണമെന്നും കോടിയേരി കൂട്ടിച്ചേർത്തു.

NO COMMENTS