കൊല്ലം : ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കെ.എം.മാണി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് എല്‍ഡിഎഫിന് ഭീഷണിയാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മലപ്പുറം ഉപതെരഞ്ഞെടുപ്പിലും മാണി പിന്തുണച്ചത് യുഡിഎഫ് സ്ഥാനാര്‍ഥിയെയായിരുന്നു, അതിനാല്‍ പുതിയ തീരുമാനത്തില്‍ പുതുമയൊന്നുമില്ല അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് വിരുദ്ധരായ എല്ലാവരുടെയും വോട്ട് ചെങ്ങന്നൂരില്‍ എല്‍ഡിഎഫിന് തന്നെയായിരിക്കും ലഭിക്കുന്നതെന്നും മാണി മുന്‍പും യുഡിഎഫിന് ഒപ്പം തന്നെയായിരുന്നു നിന്നിരുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. .