കണ്ണൂര്‍ : സേനയിലെ ക്രിമിനലുകളായ പോലീസുകാരെ പിരിച്ചുവിടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണന്‍. വാരാപ്പുഴ കസ്റ്റഡി മരണമടക്കമുള്ള കേസുകളില്‍ ഈ നടപടി പരിശോധിച്ചുവരികയാണെന്നും കോടിയേരി പറഞ്ഞു. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ ചില മാധ്യമങ്ങള്‍ രാഷ്ട്രീയം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഭരണകാലത്തെ കോണ്‍ഗ്രസ് അനുകൂല ഭരാവാഹികള്‍ പോലീസ് സേനയില്‍ മന:പൂര്‍വം പ്രശ്‌നങ്ങള്‍ സ്യഷ്ടിക്കുകയാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.