തിരുവനന്തപുരം : നടന്‍ ദിലീപിനെ താരസംഘടനയിലേക്ക് തിരിച്ചെടുത്ത അമ്മയുടെ നിലപാട് തെറ്റെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സി.പി.എമ്മിന്റെ നിലപാട് വളച്ചൊടിക്കേണ്ടതില്ലന്നും അദ്ദേഹം പറഞ്ഞു. അമ്മയിലെ ഭാരവാഹികളും എം.എല്‍.എമാരുമായ കെ.ബി.ഗണേശ് കുമാര്‍, മുകേഷ് എന്നിവര്‍ സി.പി.എം അംഗങ്ങളല്ലെന്ന് കോടിയേരി പറഞ്ഞു. അതിനാല്‍ തന്നെ ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ അവരോട് വിശദീകരണം ചോദിക്കേണ്ടതില്ലെന്നും കോടിയേരി പറഞ്ഞു. ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ സി.പി.എം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. മോഹന്‍ലാലിനേയും കോടിയേരി പിന്തുണച്ചു. ലാലിനെതിരായ ആക്രമണോത്സുക പ്രതിഷേധം ആശാസ്യമല്ലെന്ന് മാത്രമല്ല, ഗുരുതരമായ തെറ്റാണെന്നും കോടിയേരി പറഞ്ഞു.