തിരുവനന്തപുരം: ലാവ്‍ലിൻ കേസിൽ സുപ്രീംകോടതിയിലും സത്യം തെളിയുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ലോക്‌സഭാ തെരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തിൽ പാർട്ടിക്കെതിരെ ജനങ്ങളെ തിരിക്കാനുള്ള ചിലരുടെ നീക്കം മാത്രമാണ് വീണ്ടുമുള്ള ലാവ്‍ലിൻ കേസിന്റെ കുത്തിപൊക്കലെന്നും, ജനങ്ങൾക്ക് സത്യം എന്തെന്നറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.