തിരുവനന്തപുരം : സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഒരു മാസത്തെ പെന്ഷന് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി. സിപിഐഎമ്മിന്റെ മുഴുവന്‍ എം.എല്‍.എമാരും അവരുടെ ഒരു മാസത്തെ ശമ്ബളവും അലവന്‍സുകളും, മുന്‍ എം.എല്‍.എ.മാര്‍ അവരുടെ ഒരുമാസത്തെ പെന്‍ഷനും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്കാന് തീരുമാനിച്ചതിന് പിന്നാലെയായിരുന്നു പെന്ഷന് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോടിയേരി കൈമാറിയത്.