തിരുവനന്തപുരം : ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശിക്കെതിരായ പീഡനപരാതിയില്‍ അന്വേഷണം ആരംഭിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. തെറ്റു ചെയ്തവരെ സംരക്ഷിക്കേണ്ട ആവശ്യം പാര്‍ട്ടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പോലീസില്‍ നല്‍കേണ്ട പരാതിയായിരുന്നെങ്കില്‍ പരാതിക്കാരി അത് ആദ്യമേ ചെയ്യുമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി