തിരുവനന്തപുരം : ശബരിമല സ്ത്രീപ്രവേശനത്തില്‍ യുദ്ധം ചെയ്ത് വിധി നടപ്പാക്കാനില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും കോടിയേരി പറഞ്ഞു. ദേവസ്വം മന്ത്രി തന്ത്രി കുടുംബവുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയും കോണ്‍ഗ്രസും രണ്ടാം വിമോചനസമരത്തിന് ശ്രമിക്കുന്നു. ശബരിമല വിധിയില്‍ സിപിഐഎം നിലപാട് മയപ്പെടുത്തിയിട്ടില്ല. ഈ വിഷയത്തില്‍ സിപിഐഎമ്മിന് ആശയക്കുഴപ്പമില്ലെന്നും സുന്നി പള്ളികളിലും സ്ത്രീപ്രവേശനം വേണമെന്നും കോടിയേരി ബാലകൃഷ്ണന് കൂട്ടിച്ചേര്‍ത്തു.