തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ആര്‍.എസ്.എസിന്‍റെ മെഗാഫോണായി കെ.പി.സി.സി മാറിയെന്ന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുമ്പ് ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച സമീപനമല്ല ഇപ്പോള്‍ അവര്‍ക്കുള്ളതെന്നും ടി.കെ മാധവനെയും കെ കേളപ്പനെയും പോലുള്ള കോണ്‍ഗ്രസ് നേതാക്കന്മാര്‍ നിലകൊണ്ടത് സ്ത്രീകള്‍ ഒഴികെയുള്ളവരുടെ ക്ഷേത്ര പ്രവേശനത്തിന് വേണ്ടിയല്ലെന്നും കോടിയേരി പറഞ്ഞു. ആത്മഹത്യാപരമായ ഇത്തരത്തിലുള്ള സമീപനം തിരുത്തുന്നതിന് കോണ്‍ഗ്രസ് തയ്യാറാവണം. ഈ കോടതി വിധി നടപ്പാക്കുക എന്നത് മാത്രമേ വഴിയുള്ളു. അതിന്റെ സാധ്യതകള്‍ സര്‍ക്കാര്‍ പരിശോധിക്കുകയാണ്. ചരിത്ര പ്രാധാന്യമുള്ള വിധിയാണിത്. സ്ത്രീകളോടുള്ള വിവേചനം അവസാനിപ്പിക്കാന്‍ വേണ്ടി കോടതി സ്വീകരിച്ച ഭരണഘടനാപരമായ നിലപാടാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.