തിരുവനന്തപുരം: വനിതാ മതിലിന്റെ വന്‍ വിജയത്തിനു പിന്നാലെ ആര്‍എസ്എസ് അക്രമം അഴിച്ചുവിടുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ജനാധിപത്യത്തിന് വില കല്‍പ്പിക്കാത്ത സംഘപരിവാറിന്റെ ഫാസിസ്റ്റ് ശൈലിയാണ് അക്രമത്തിലൂടെ തുറന്നു കാണപ്പെട്ടതെന്നും കോടിയേരി പറഞ്ഞു. സംഘപരിവാറിന്റെ നുണകളെയും അക്രമത്തെയും ചെറുത്തു തോല്‍പ്പിച്ച് ചരിത്രത്തിന്റെ ഭാഗമായ എല്ലാവരെയും അഭിവാദ്യം ചെയ്യുന്നുവെന്നും കോടിയേരി അറിയിച്ചു. പ്രതീക്ഷിച്ചതിലും വലിയ പങ്കാളിത്തമാണ് വനിതാ മതിലിന് ഉണ്ടായത്. 55 ലക്ഷത്തിലേറെ സ്ത്രീകള്‍ വനിതാ മതിലില്‍ പങ്കെടുത്തതായും കോടിയേരി കൂട്ടിച്ചേര്‍ത്തു.
Home NEWS NRI - PRAVASI വനിതാ മതിലിന്റെ വന്‍ വിജയത്തിനു പിന്നാലെ ആര്‍എസ്എസ് അക്രമം അഴിച്ചുവിടുകയാണെന്ന് കോടിയേരി ബാലകൃഷ്ണന്