കെപിസിസി യാത്രയിലൂടെ മുല്ലപ്പള്ളിയുടെ ലക്ഷ്യം ബിജെപി–കോണ്‍ഗ്രസ‌് രഹസ്യ ധാരണ വളര്‍ത്തിയെടുക്കാൻ ;കോടിയേരി ബാലകൃഷ‌്ണന്‍

285

ബിജെപി അണികളെ ആകര്‍ഷിക്കാനും ബിജെപി–കോണ്‍ഗ്രസ‌് രഹസ്യ ധാരണ വളര്‍ത്തിയെടുക്കാനുമാണ‌് കെപിസിസി യാത്രയിലൂടെ മുല്ലപ്പള്ളിയുടെ ലക്ഷ്യമെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണന്‍ പറഞ്ഞു. മുഖ്യശത്രു സിപിഐ എം ആണെന്ന‌് പറയുന്നത‌് ഇതുകൊണ്ടാണ‌്. സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇപ്പോള്‍ തന്നെ ഈ രഹസ്യധാരണ രൂപപ്പെട്ടു കഴിഞ്ഞതായും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട‌് പറഞ്ഞു.മറ്റ‌് സംസ്ഥാനങ്ങളിലും ഇതുതന്നെ അവസ്ഥ.

കര്‍ണാടകയില്‍ കോണ്‍ഗ്രസ‌് എംഎല്‍എമാര്‍ ബിജെപിയിലേക്ക‌് ചാടിപ്പോകാതിരിക്കാര്‍ റിസോര്‍ട്ടുകളില്‍ ബലമായി താമസിപ്പിക്കുകയാണ‌്. മുല്ലപ്പള്ളിയുടെ കൂടെ മന്ത്രിയായിരുന്ന ആന്ധ്രയിലെ മുതിര്‍ന്ന നേതാവ‌് കിഷോര്‍ ചന്ദ്രദേവ‌് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ‌് വിട്ടു. വലിയ ഒറ്റ കക്ഷിയാവാനാണ‌് തങ്ങളുടെ ശ്രമമെന്നാണ‌് കോണ്‍ഗ്രസ‌് വാദം. ഗോവയിലും മണിപ്പൂരിലും കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ കക്ഷി. എന്നാല്‍ മന്ത്രിസഭയുണ്ടാക്കിയത‌് ബിജെപിയും.

കോണ്‍ഗ്രസ‌് ടിക്കറ്റില്‍ ജയിച്ച‌് പോകുന്നയാള്‍ പാര്‍ലമെന്റിലെത്തിയാല്‍ ബിജെപിയിലെത്തില്ലെന്ന‌് എന്താണ‌് ഉറപ്പ‌്. ബംഗാളില്‍ ഞായറാഴ‌്ച ബ്രിഗേഡ‌് പരേഡ‌് മൈതാനത്ത‌് നടന്ന സിപിഐ എമ്മിന്റെ മഹാറാലി ജനങ്ങളില്‍ ചര്‍ച്ചയാവാതിരിക്കാനാണ‌് അതേ ദിവസം തന്നെ ബിജെപി സിബിഐയെക്കൊണ്ട‌് ബംഗാളില്‍ നാടകം നടത്തിയത‌്.

ശാരദ ചിട്ടി ഫണ്ട‌് അഴിമതി നടന്നിട്ട‌് കുറേ കാലമായി. ഇത‌് അന്വേഷിക്കണമെന്ന ആവശ്യം ബിജെപി അവഗണിക്കുകയായിരുന്നു. മമത തങ്ങളെ പിന്തുണക്കുമെന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ.
അത‌് നഷ‌്ടപ്പെട്ടപ്പോഴാണ‌് റെയ‌്ഡ‌് നാടകം.കേരളത്തില്‍ സിപിഐ എം സീറ്റ‌് ചര്‍ച്ച ആരംഭിച്ചിട്ടില്ലെന്നും അത‌് തുടങ്ങുമ്ബോഴേ സ്ഥാനാര്‍ഥികളെ സംബന്ധിച്ച മാനദണ്ഡം രൂപപ്പെടുത്തുകയുള്ളുവെന്നും ചോദ്യത്തിന‌് മറുപടിയായി കോടിയേരി പറഞ്ഞു.

NO COMMENTS