തിരുവനന്തപുരം : എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നുവെന്നും ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നതും ഇതേ നിലപാടാണെന്നും വാര്‍ത്താസമ്മേളനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വ്യക്തമാക്കി.കേരളത്തില്‍ ഹിന്ദു-മുസ്ലിം മതമൗലികവാദികള്‍ വര്‍ഗീയ ധ്രുവീകരണത്തിന് ഒരുപോലെ ശ്രമിക്കുന്നുവെന്നും വിമർശിച്ചു .
ആര്‍എസ്എസിന്റെ ശ്രമങ്ങള്‍ക്ക് എരിതീയില്‍ എണ്ണയൊഴിക്കും പോലെ ഗുണം ചെയ്യുകയാണ് ഇസ്ലാം മതമൗലികവാദികളെന്നും ഇരു വിഭാഗം തീവ്രവാദ ശക്തികളെയും ഒരേപോലെ എതിര്‍ക്കണമെന്നാണ് സിപിഎം സംസ്ഥാന സമിതിയുടെ തീരുമാനമെന്നും കോടിയേരി വിശദമാക്കി. പൗരത്വ നിയമ ഭേദഗതിക്കെതിരെ വിശാല യോജിപ്പ് ഉണ്ടാകണ മെന്നാണ് സിപിഎമ്മിന്റെ നിലപാട്. എന്നാല്‍ ഇതിനോട് കോണ്‍ഗ്രസ് യോജിക്കുന്നില്ല. അവര്‍ക്ക് കമ്മ്യൂണിസ്റ്റ് വിരുദ്ധ നിലപാടാണ് ഉള്ളതെന്നും കോടിയേരി വിമര്‍ശിച്ചു.
പൗരത്വ വിഷയത്തില്‍ തുടര്‍ പ്രക്ഷോഭം നടത്തും. മാര്‍ച്ച് 15വരെ ഗൃഹസന്ദര്‍ശനം നടത്തും. പ്രാദേശികമായി ഭരണഘടനാ സംരക്ഷണ സദസുകള്‍ സംഘടിപ്പിക്കുമെന്നും കോടിയേരി പറഞ്ഞു.