തിരുവനന്തപുരം: തോക്കിന്‍ കുഴലിലൂടെയുള്ള വിപ്ലവം മൗഢ്യമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ലോക ചരിത്രവും നാട്ടിലെ അനുഭവങ്ങളും അതാണ് തെളിയിക്കുന്നതെന്നും കോടിയേരി പറഞ്ഞു. നിലംബൂരിലെ മാവോയിസ്റ്റ് വേട്ട വിവാദമായിരിക്കെയാണ് കോടിയേരിയുടെ പ്രതികരണം.