തിരുവനന്തപുരം: ലോ അക്കാദമിയിലെ സമരം രാഷ്ടീയ പ്രശ്നമാക്കി മാറ്റാനുള്ള നീക്കം തിരിച്ചറിയണമെന്ന് എസ്.എഫ്.ഐയുടെ സമരപ്പന്തല്‍ സന്ദര്‍ശിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സമരമിരിക്കുന്ന എസ്.എഫ്.ഐ നേതാക്കളുമായി കോടിയേരി ചര്‍ച്ച നടത്തി. സമരം തുടങ്ങി 18)o ദിവസമാണ് കോടിയേരി സമരപ്പന്തല്‍ സന്ദര്‍ശിക്കുന്നത്. വി.എസ് അച്യുതാനന്ദനും മറ്റു സി.പി.ഐ നേതാക്കളും നേരത്തെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോ അക്കാദമിയിലെത്തിയിരുന്നു.
സമരം രാഷ്ട്രീയവത്കരിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. സമരം സര്‍ക്കാര്‍, എസ്.എഫ്.ഐ വിരുദ്ധമാണെന്ന് വരുത്തിതീര്‍ക്കാനും ശ്രമം നടക്കുന്നുണ്ടെന്ന് കോടിയേരി പറഞ്ഞു. ലോ അക്കാദമി മാനേജ്മെന്റ് വിട്ടുവീഴ്ചക്ക് തയാറാവണം. സമരം വിദ്യാര്‍ഥി പ്രശ്നമായി കാണണമെന്നും, സര്‍ക്കാര്‍ ഇടപെട്ട് പ്രശ്ന പരിഹാരമുണ്ടാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.