തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍റെ രോമത്തില്‍ പോലും തൊടാന്‍ ആര്‍.എസ്.എസിന് കഴിയില്ലെന്നും കൂടുതല്‍ കളിച്ചാല്‍ കളി പഠിപ്പിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പിണറായി വിജയന്‍റെ തലകൊയ്യുന്നവര്‍ക്ക് ഒരു കോടി ഇനാം പാരിതോഷികം പ്രഖ്യാപിച്ചുകൊണ്ടുള്ള ആര്‍.എസ്.എസ് നേതാവിന്‍റെ പരസ്യ പ്രസ്താവനയില്‍ പ്രതികരിക്കുകയായിരുന്നു കോടിയേരി. വിവാദ പ്രസ്താവന നടത്തിയ ആര്‍.എസ്.എസ് നേതാവിനെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നും വിഷയത്തില്‍ പ്രധാനമന്ത്രിയും ബി.ജെ.പിയും നിലപാട് വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
ഇതിനിടെ, പിണറായിക്ക് എതിരായ ആര്‍.എസ്.എസ് ഭീഷണിയില്‍ സിപിഎം നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.