പത്തനംതിട്ട: സുപ്രീംകോടതി വിധി കൂടി കണക്കിലെടുത്തുമാത്രമേ പുതിയ മദ്യനയം പ്രഖ്യാപിക്കുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മദ്യശാലകള്‍ പൂട്ടേണ്ടിവന്നതുമൂലം സംസ്ഥാനം കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ 1,950 മദ്യശാലകളാണ് അടച്ചുപൂട്ടിയത്. മദ്യശാലകളില്‍ ജോലി ചെയ്തുവന്ന 20,000 തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെട്ടു. പ്രതിസന്ധി കാരണം സംസ്ഥാനത്തെ 5,200 കള്ളുഷാപ്പുകള്‍ അടച്ചിടുമെന്ന് കള്ളുഷാപ്പ് ലൈസന്‍സി അസോസിയേഷന്‍ പറയുന്നു. സംഭവത്തില്‍ എല്‍ഡിഎഫ് അടിയന്തരമായി ചര്‍ച്ച ചെയ്ത് പരിഹാരമുണ്ടാക്കുമെന്നും അദ്ദേഹം അറിയിച്ചു.