മൂന്നു മാസത്തിനകം പുതിയ മദ്യനയം തീരുമാനിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

248

തിരുവനന്തപുരം: മൂന്നു മാസത്തിനകം പുതിയ മദ്യനയം തീരുമാനിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അതിനുള്ളില്‍ നിലവിലെ പ്രതിസന്ധികള്‍ പരിഹരിക്കും. ഇപ്പോഴത്തെ പ്രതിസന്ധി സംബന്ധിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനമെടുക്കുമെന്നും കോടിയേരി പറഞ്ഞു. അതേസമയം ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്റേത് വ്യാജപട്ടയമാണോയെന്ന് പരിശോധിക്കുമെന്ന് കോടിയേരി പറഞ്ഞു. മൂന്നാറിലെ കയ്യേറ്റക്കാര്‍ കോണ്‍ഗ്രസ്സുകാരാണ്. ഇവരെ പുറത്താക്കാന്‍ കെ പി സി സി പ്രസിഡന്റ് എംഎം ഹസ്സന്‍ തയാറാകുമോയെന്നും കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു.

NO COMMENTS

LEAVE A REPLY