ആലപ്പുഴ: മഹിജയുടെയും കുടുംബത്തിന്റെയും അംഗീകാരം നോക്കി സര്‍ക്കാരിന് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രതികരിച്ചു. ജിഷ്ണുവിന്റെ മരണവും തുടര്‍ന്നുള്ള വിവാദങ്ങളും വിശദീകരിച്ച് ഇന്ന് അച്ചടി മാധ്യമങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ പരസ്യം നല്‍കിയിരുന്നു. എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് തന്നെ ഒന്ന് വിളിച്ച് പോലും ചോദിക്കാതെയാണ് സര്‍ക്കാര്‍ പരസ്യം നല്‍കിയതെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ പറഞ്ഞു. സര്‍ക്കാര്‍ ജിഷ്ണുവിന്റെ കുടുംബത്തിന് ഒപ്പമാണെന്ന് പറയുകയും എന്നാല്‍ താന്‍ പറയുന്നതൊന്നും വിശ്വസിക്കാതിരിക്കുന്നതും എന്തുകൊണ്ടാണെന്നും മഹിജ ചോദിച്ചിരുന്നു. ഇത് ശ്രദ്ധയില്‍ പെടുത്തിയപ്പോഴായിരുന്നു കോടിയേരിയുടെ പ്രതികരണം.