ജിഷ്ണുവിന്റെ കുടുംബത്തെ സര്‍ക്കാറിനെതിരെ തിരിച്ചുവിടാനുള്ള ഗൂഢശ്രമങ്ങള്‍ നടന്നതായി കോടിയേരി ബാലകൃഷ്ണന്‍

292

തിരുവനന്തപുരം: ജിഷ്ണുവിന്റെ കുടുംബത്തെ സര്‍ക്കാറിനെതിരെ തിരിച്ചുവിടാനുള്ള ഗൂഢശ്രമങ്ങള്‍ നടന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദേശാഭിമാനി ദിന പത്രത്തില്‍ ‘ജിഷ്ണു സമരം: ബാക്കിപത്രം’ എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരി ഈ ആരോപണം ഉന്നയിച്ചിട്ടുള്ളത്. 1957 ഏപ്രില്‍ അഞ്ചിന് ഇ എം എസിന്റെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് ഗവണ്‍മെന്റ് കേരളത്തില്‍ അധികാരത്തില്‍വന്നത് . ഇതിന്റെ 60ആം വാര്‍ഷികം വിപുലമായി ആഘോഷിക്കുന്ന ദിനത്തില്‍ തന്നെ ജിഷ്ണുവിന്റെ അമ്മയും മറ്റ് കുടുംബാംഗങ്ങളും ഡിജിപി ഓഫീസിന് മുന്നില്‍ സമരത്തിനെത്തിയതും സംഘര്‍ഷം സൃഷ്ടിച്ചതും യാദൃച്ഛികമല്ല. കുടുംബാംഗങ്ങളെ കരുവാക്കി എല്‍ഡിഎഫ് സര്‍ക്കാരിനെ ഒറ്റപ്പെടുത്തുന്നതിനുള്ള രാഷ്ട്രീയഗൂഢാലോചന പലതലങ്ങളില്‍ നടന്നിട്ടുണ്ട്. കോടിയേരി ആരോപിക്കുന്നു. ജിഷ്ണുവിന്റെ കുടുംബത്തിന്റെ മറപറ്റി എല്‍.ഡി.എഫ് സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗ്രാന്‍ഡ് മാസ്റ്റര്‍ ഡിസൈനാണ് തയാറാക്കിയിരുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണി കാവിസംഘവുമായി സഹകരിച്ചായിരുന്നു ഇത് നടപ്പാക്കിയത്. ബൂര്‍ഷ്വാമാധ്യമങ്ങള്‍ അസാധാരണമായ രീതിയില്‍ അതിനോട് ചായുകയും ചെയ്തുവെന്നും കോടിയേരി ആരോപിക്കുന്നു.

NO COMMENTS

LEAVE A REPLY