കോഴിക്കോട്: പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ മന്ത്രി എംഎം മണിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഒരു മന്ത്രിയെന്ന നിലയിലുള്ള ഔന്നിത്യം പുലര്‍ത്താന്‍ എം.എം. മണി ജാഗ്രത പാലിക്കണം. മൂന്നാറിലെ പ്രസ്താവനയില്‍ അത്തരമൊരു ജാഗ്രതകുറവുണ്ടായോ എന്ന് പാര്‍ട്ടി പരിശോധിക്കുമെന്നും കോടിയേരി കോഴിക്കോട് പറഞ്ഞു. മന്ത്രിയെന്ന നിലയില്‍ മണി നടത്തിയ പ്രസ്താവന തെറ്റാണ്. മാധ്യമങ്ങളില്‍ വന്നത് പോലെയാണോ അദ്ദേഹം പരാമര്‍ശം നടത്തിയതെന്ന് പാര്‍ട്ടി പരിശോധിക്കും. അദ്ദേഹം സംസ്ഥാന കമ്മിറ്റി അംഗം ആയതിനാല്‍ സംസ്ഥാന കമ്മിറ്റിയിലും വിഷയം ചര്‍ച്ച ചെയ്യും. മൂന്നാര്‍ വിഷയത്തിലുള്ള പ്രതികരണമായിരിക്കില്ല അദ്ദേഹത്തിന്റേത്. ശൈലിയുമായി ബന്ധപ്പെട്ട് വന്ന ചില പരാമര്‍ശങ്ങളായിരിക്കാമെന്നും കോടിയേരി പറഞ്ഞു.