സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍

192

തിരുവനന്തപുരം: ടി.പി. സെന്‍കുമാറിന് പോലീസ് മേധാവി സ്ഥാനം തിരികെ നല്‍കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോടതി വിധി സര്‍ക്കാരിനുള്ള തിരിച്ചടിയല്ലന്നും വിധി പരിശോധിച്ചു നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. കോടതിയും സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടലിനില്ല. കോടതി വിധി ദുരുപദേശപരമായി സര്‍ക്കാര്‍ കാണുന്നില്ലെന്നും കോടിയേരി വ്യക്തമാക്കി. മന്ത്രി എം.എം. മണിക്കെതിരായ പ്രതിഷേധം രാഷ്ട്രീയ സമരമാക്കാന്‍ ശ്രമം നടക്കുന്നുവെന്നും കോടിയേരി പറഞ്ഞു. കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ചാണ് സമരം നടത്തുന്നത്. മണി പരസ്യമായി മാപ്പു പറഞ്ഞതാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY