കോഴിക്കോട്: കേരളത്തിലും വികസനം വന്നുവെന്ന് പ്രധാനമന്ത്രിയെ നേരില്‍ ബോധ്യപ്പെടാനാണ് ഉദ്ഘാടനം ചെയ്യാന്‍ മോദിയെ ക്ഷണിച്ചതെന്ന് കോടിയേരി . കോഴിക്കോട് സി.പി.എം സംഘടിപ്പിച്ച വികസന ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തില്‍ വന്ന മോദി ഇവിടെ എത്യോപയാണ്, സൊമാലിയായാണ് എന്നെല്ലാം പറഞ്ഞിരുന്നു. ഇവിടെ വികസനമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി. ഇവിടെയും വികസനം വന്നുവെന്ന് നരേന്ദ്രമോദിയെ കൊണ്ട് പ്രഖ്യാപിപ്പിക്കാനാണ് കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ തന്നെ ക്ഷണിച്ചിരിക്കുന്നത് -കോടിയേരി പറഞ്ഞു. അതേസമയം, കൊച്ചി മെട്രോയുടെ ഉദ്ഘാടനം പ്രധാനമന്ത്രി ഇല്ലാത്ത സമയത്ത് നടത്താന്‍ തീരുമാനിച്ചത് സംസ്ഥാന സര്‍ക്കാറിന്റെ അല്‍പ്പത്തരമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ആരോപിച്ചു.