തിരുവനന്തപുരം: വിഴിഞ്ഞം കരാറിന് പിന്നിൽ നിക്ഷിപ്ത താൽപര്യങ്ങളുണ്ടോയെന്ന് പരിശോധിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എൽഡിഎഫ് മുമ്പ് ഉന്നയിച്ച ആരോപണങ്ങൾ ശരിവെക്കുന്നതാണ് സിഎജി റിപ്പോർട്ടെന്നും കോടിയേരി പറഞ്ഞു. ഇക്കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.