കൊച്ചി; ആർഎസ്എസ് പരിപാടിയിൽ ഇരിങ്ങാലക്കുട എംഎൽഎ കെ.യു. അരുണൻ പങ്കെടുത്തത് തെറ്റെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇക്കാര്യത്തിൽ പാർട്ടി എംഎൽഎയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. ആർഎസ്എസ് പുല്ലൂർ-ഊരകം ശാഖയുടെ ആഭിമുഖ്യത്തിൽ നടത്തിയ സൗജന്യ നോട്ടുപുസ്തക വിതരണത്തിലും ഉന്നത വിജയം നേടിയവർക്കുള്ള അനുമോദനത്തിലുമാണ് അരുണൻ പങ്കെടുത്തത്. ആർഎസ്എസ് സംഘടിപ്പിക്കുന്ന പരിപാടിയാണെന്ന് അറിഞ്ഞില്ലെന്നും ബ്രാഞ്ച് സെക്രട്ടറി വിളിച്ചിട്ടാണ് പോയതെന്നുമാണ് എംഎൽഎയുടെ വിശദീകരണം.