തിരുവനന്തപുരം: കേരളത്തെ മറ്റൊരു ഗുജറാത്താക്കാനാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ശ്രമിക്കുന്നതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്നാല്‍ ആര്‍എസ്എസിനു മുന്നില്‍ സിപിഎം കീഴടങ്ങിയിട്ടില്ലെന്നും ആര്‍എസ്എസിനോടുള്ള കോണ്‍ഗ്രസിന്റെ മൃദുസമീപനം ഇതുവരെ മാറിയിട്ടില്ലെന്നും കോടിയേരി ആരോപിച്ചു.