മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തില്‍ റവന്യുമന്ത്രി പങ്കെടുക്കാത്തത് അസൗകര്യം മൂലമാകാമെന്ന് കോടിയേരി ബാലകൃഷ്ണന്‍

233

തിരുവനന്തപുരം: മൂന്നാറിലെ ഭൂമി കൈയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തില്‍ റവന്യുമന്ത്രി പങ്കെടുക്കാത്തത് അസൗകര്യം മൂലമാകാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മന്ത്രിക്ക് മറ്റ് പരിപാടികളുണ്ടാകാം, സി.പി.എമ്മിന് യോഗത്തെക്കുറിച്ച്‌ അറിയില്ല. അത് സര്‍ക്കാരിന്റെ കാര്യമാണെന്നും കോടിയേരി വ്യക്തമാക്കി. മൂന്നാറിലെ സര്‍ക്കാര്‍ പുറമ്ബോക്കിലെ കൈയ്യേറ്റം ഒഴിപ്പിക്കാന്‍ റവന്യൂ വകുപ്പ് നിയമപ്രകാരം നടപടികള്‍ ആംരംഭിച്ചതാണ്. ഇതിനെതിരെ സിപിഎം പ്രദേശിക നേതൃത്വം മുഖ്യമന്ത്രിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചത്.

NO COMMENTS