തിരുവനന്തപുരം: പീരുമേട്ടിലെ തോട്ടങ്ങള്‍ ഏറ്റെടുക്കാന്‍ നീക്കം നടക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സിപിഎമ്മിന് അറിവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പീരുമേട്ടിലെ തോട്ടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന വാര്‍ത്തയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും ഉദ്യോഗസ്ഥന് തോന്നിയ നടപടിയായിരിക്കും ഇത്. വിഷയം എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. പീരുമേട്ടിലെ ആര്‍ബിടി എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. കമ്ബനിയുടെ കെെവശമുള്ള ഭൂമി നിയമവിരുദ്ധമായ കെെവശം വച്ചിരിക്കുന്നതാണ്. ആര്‍ബിടി എസ്റ്റേറ്റ് 6217 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനാണ് കേരള ഭൂസംരക്ഷണ നിയമം റൂള്‍ 11 പ്രകാരം ലാന്‍ഡ് റിസംപ്ഷന് സ്പെഷല്‍ ഓഫീസര്‍ ഉത്തരവിറക്കിയിരിക്കുന്നതായാണ് എന്നാണ് വാര്‍ത്ത വന്നത്.