തിരുവനന്തപുരം: സംഘര്‍ഷ മേഖലകളില്‍ സമാധാനത്തിനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സംഘര്‍ഷമുണ്ടായ തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ ജില്ലാതലത്തില്‍ സമാധാന ചര്‍ച്ചകള്‍ വിളിച്ചുചേര്‍ക്കാനും യോഗം തീരുമാനിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ ജുലൈ ഒന്നാം തീയതി തിരുവനന്തപുരം, കോട്ടയം ജില്ലകളിലും അഞ്ചാം തീയതി കണ്ണൂര്‍ ജില്ലയിലും സമാധാന ചര്‍ച്ചകള്‍ നടക്കും. ഈ യോഗത്തില്‍ കൂടുതല്‍ തീരുമാനമുണ്ടാകുമെന്നും കോടിയേരി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിളിച്ച സമാധാന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.