മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചുവരുത്തിയ നടപടി ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുമെന്ന് കോടിയേരി

195

തിരുവനന്തപുരം: മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചുവരുത്തിയ നടപടി ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിജെപി സര്‍ക്കാര്‍ ഗവര്‍ണര്‍മാരെ സങ്കുചിത രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ഉപയോഗിക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി. ദേശാഭിമാനി പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ വിമര്‍ശനം. മുഖ്യമന്ത്രി രാജ്ഭവനിലേക്ക് പോയില്ലെങ്കിലും വിവാദമാകുമായിരുന്നു. ക്രമസമാധാനം സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ വരുന്ന വിഷയമാണ്. ഭരണഘടനാ വിരുദ്ധമായി ആരെയും ഭരിക്കാന്‍ അനുവദിക്കില്ലെന്നും കോടിയേരി പറഞ്ഞു.

NO COMMENTS