തിരുവനന്തപുരം: സുപ്രീം കോടതി വിധിയുടെ മറവില്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കാന്‍ ശ്രമിച്ചാല്‍ എതിര്‍ക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മുത്തലാഖ് നിരോധിച്ച സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.