ബി ഡി ജെ എസ് പിരിച്ചു വിടണമെന്ന് കോടിയേരി ബാലകൃഷ്ണൻ

199

മലപ്പുറം: ബി ഡി ജെ എസ് പിരിച്ചു വിടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആര്‍എസ്‌എസിന്റെ സൃഷ്ടിയാണ് ബിഡിജെഎസ്, ശ്രീനാരായണ ഗുരുവിന്റെ ആദർശങ്ങൾ പാലിക്കാൻ ബാധ്യസ്ഥരായവർ വർഗീയ ശക്തികളുമായി കൈ കോർക്കുകയാണെന്നും പ്രവർത്തകരെല്ലാം ബീഡി ജെ എസ് പിരിച്ചു വിട്ട് എസ് എൻ ഡി പിയിൽ പ്രവർത്തിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ബിഡിജെഎസിനെ മുന്നണിയില്‍ എടുക്കുന്നത് അജണ്ടയില്‍ ഇല്ലെന്നും കോടിയേരി വ്യക്തമാക്കി. ബിജെപിയുടെ ജനരക്ഷായാത്രയെക്കുറിച്ച്‌ സിപിഐഎമ്മിന് യാതൊരു പേടിയുമില്ല. ജനരക്ഷാ യാത്രയോടെ ആര്‍എസ്‌എസിന്റെ തനിനിറം പുറത്തായെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

NO COMMENTS