പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ കോടിയേരി ബാലകൃഷ്ണന്‍

574

കോഴിക്കോട് : പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ കോടിയേരി ബാലകൃഷ്ണന്‍. ആശയത്തെ ആശയം കൊണ്ട് നേരിടനമെന്നും നിരോധനം കൊണ്ട് നേരിടുന്നത് പ്രായോഗികമല്ലെന്നും കോടിയേരി പറഞ്ഞു. സി.പി.ഐ.എമ്മിനെ ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് ആര്‍.എസ്.എസ് കരുതേണ്ട. ഫാസിസത്തെ പ്രതിരോധിക്കുന്നത് അവരോടുള്ള ഭയം മൂലമല്ല. ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കാന്‍ തങ്ങളെ അനുവദിക്കാതിരിക്കുമ്ബോള്‍ ആര്‍.എസ്.എസിന്റെ തോക്കിനും ദണ്ഡിനും മുന്നില്‍ ഒളിച്ചിരിക്കാനാവില്ല. ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 15 വരെ സി.പി.ഐ.എം ലോക്കല്‍ സമ്മേളനങ്ങളുടെ ഭാഗമായി ശക്തമായ ഫാസിസ്റ്റ് വിരുദ്ധ പ്രചാരണം നടത്താന്‍ തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി.

NO COMMENTS