തിരുനന്തപുരം: കണ്ണൂരിലെ പ്രാദേശിക സംഭവത്തിന്റെ പേരില്‍ സംസ്ഥാനതല ഹര്‍ത്താല്‍ നടത്തുന്ന ബി.ജെ.പിക്ക് ഗൂഢരാഷ്ട്രീയ ലക്ഷ്യമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.കോഴിക്കോട് നടന്ന ബിജെപി ദേശീയ കൗണ്‍സിലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും മാര്‍കിസ്റ്റ് അക്രമ മുറവിളി നടത്തിയത് ചെവിക്കൊണ്ടാണ് ആര്‍.എസ്.എസ് സംസ്ഥാനത്ത് അക്രമം അഴിച്ചുവിടുന്നതെന്നും കോടിയേരി പറഞ്ഞു.സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നുവെന്ന് വരുത്താനുള്ള ആസൂത്രിത നീക്കത്തന്റെ ഭാഗമാണ് സിപിഎം ലോക്കല്‍ കമ്മറ്റിയംഗം മോഹനനെ വകവരുത്തിയത്.എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്നും കോടിയേരി പ്രസ്താവനയില്‍ പറഞ്ഞു.ആര്‍.എസ്.എസും ബിജെപിയും നടത്തുന്ന ആക്രമണത്തെ മൗനം കൊണ്ട് പിന്തുണക്കുകയാണ് യു.ഡി.എഫ്. ആര്‍.എസ്.എസ്.ആക്രണത്തെ വെള്ളപൂശുന്ന കോണ്‍ഗ്രസും കെപിസിസി അധ്യക്ഷനും സിപിഎമ്മുകാരന്‍ കൊലച്ചെയ്യപ്പെട്ടപ്പോള്‍ പ്രതികരിച്ചില്ലെന്നും കോടിയേരി ആരോപിച്ചു.