തിരുവനന്തപുരം : കേരള സര്‍ക്കാരിനെതിരെ വിവാദ പരാമര്‍ശം നടത്തിയ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കരോട് പ്രധാനമന്ത്രി രാജി ആവശ്യപ്പെടണമെന്ന് കോടിയേരി ബാലകൃഷ്ണന്‍.
സി.പി.എമ്മിനെതിരെ പ്രകോപനപരമായി സംസാരിച്ച ബി.ജെ.പി നേതാവ് സരോജ് പാണ്ഡെക്കെതിരെ കേസെടുക്കണമെന്നും കോടിയേരി പറഞ്ഞു. കേരളത്തില്‍ തെമ്മാടികളുടെ ഭരണമാണെന്ന് ഇന്നലെ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞിരുന്നു.