കോട്ടയം: സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സോളാര്‍ ആരോപണ വിധേയര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഹൈക്കമാന്‍ഡിന് ധൈര്യമുണ്ടോയെന്നും കോടിയേരി ചോദിച്ചു. സോളാര്‍ റിപ്പോര്‍ട്ട് വായിച്ചതോടെയാണ് ഉമ്മന്‍ ചാണ്ടി വിഭാഗത്തെ എന്തുകൊണ്ടാണ് ‘എ ഗ്രൂപ്പ്’ എന്ന് വിളിക്കുന്നതെന്ന് മനസ്സിലായതെന്നും, ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള പടയൊരുക്കമാണ് ചെന്നിത്തല നടത്തുന്നതെന്നും കോടിയേരി പറഞ്ഞു.